ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഇനി ഒറ്റ ഡയറക്ടേറ്റിന് കീഴില്‍; ജൂണ്‍ മുതല്‍ സമരമെന്ന് പ്രതിപക്ഷ സംഘടനകള്‍

തിരുവനന്തപുരം: ഒന്നുമുതല്‍ 12 വരെ ക്ലാസുകള്‍ ഇനി ഒറ്റ ഡയറക്ടേറ്റിന് കീഴിലാക്കുന്നതിനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഇതോടെ ഒന്നുമുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളുടെ ചുമതല ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന് കീഴിലായിരിക്കും. എല്ലാക്ലാസുകളിലെ പരീക്ഷാ ചുമതലയും ഡിജിഇക്കായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തിടുക്കം കാട്ടരുതെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ ജൂണ്‍ മുതല്‍ സമരം ആരംഭിക്കും. കൂടാതെ പ്രവേശനോത്സവവും സ്‌കൂളുകളും ബഹിഷ്‌ക്കരിക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ പറഞ്ഞു.

SHARE