തലച്ചോര്‍ തുരന്ന് ഓപ്പറേഷന്‍ നടത്തുമ്പോള്‍ ഗിറ്റാര്‍ വായിച്ച് രോഗി

ബംഗളൂരു: തലച്ചോര്‍ തുരന്നുള്ള ശസ്ത്രക്രിയക്കിടയില്‍ ഗിറ്റാര്‍ വായിച്ചു രോഗി. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു സംഭവം. ഐ.ടി ഉദ്യോഗസ്ഥനും ഗിറ്റാറിസ്റ്റുമായ യുവാവാണ് ശസ്ത്രക്രിക്കിടെ ഗിറ്റാര്‍ വായിച്ചത്. ഡിസ്റ്റോണിയ (എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗം) എന്ന അവസ്ഥയായിരുന്നു ഈ 37 കാരന്. ഇതേത്തുടര്‍ന്ന് ഗിറ്റാര്‍ വായിക്കുമ്പോള്‍ ഇടതു കൈയിലെ മൂന്നു വിരലുകള്‍ ചലിക്കാത്ത സ്ഥിതിയായിരുന്നു. ഈ രോഗം ഭേദമാക്കാനാണു തലച്ചോര്‍ തുരന്നു ശസ്ത്രക്രിയ നടത്തിയത്.

SHARE