സിനിമാ പിന്നണി ഗായികയെ മരിച്ചനിലയില്‍ കണ്ടെത്തി

കന്നഡ സിനിമാ പിന്നണി ഗായിക സുസ്മിത എസ് ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. മാണ്ഡ്യ സ്വദേശിനിയായണ് സുസ്മിത. വിവാഹജീവിതത്തില്‍ ഇവര്‍ ചില പ്രശ്‌നങ്ങളാണ് മരണത്തിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനത്തെ ചൊല്ലി നിരന്തരം ഗായികയുമായി വഴക്കിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളുണ്ട്. മുറിയില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായവര്‍ ആരെല്ലാമെന്നും അവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളണമെന്നുമെല്ലാം എഴുതിയിരുന്നു.

തന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കുകൊള്ളാന്‍ ഭര്‍തൃവീട്ടുകാര്‍ വരരുതെന്നും ചടങ്ങുകള്‍ക്ക് തന്റെ സഹോദരന്‍ നേതൃത്വം നല്‍കിയാല്‍ മതിയെന്നും കത്തില്‍ പറയുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ഹാലു തുപ്പ, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെയാണ് സുസ്മിത പ്രശസ്തയായത്.

SHARE