കരിപ്പൂരില്‍ നിന്ന് ബഹ്‌റിനിലേക്ക് വിമാന സര്‍വീസ്


കേരളത്തില്‍ നിന്ന് ബെഹ്റിനിലേക്ക് വിമാന സര്‍വീസ്. ഈ മാസം 26 നാണ് എയര്‍ ഇന്ത്യ വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് ബെഹ്റിനിലേക്ക് യാത്ര ഒരുക്കിയിരിക്കുന്നത്. വിമാനത്തില്‍ ബെഹ്റിന്‍ പൗരന്‍മാര്‍ക്കും റെസിഡന്റ് പെര്‍മിറ്റ് ഉള്ളവര്‍ക്കും യാത്ര ചെയ്യാം.

നിലവിലുള്ള ടിക്കറ്റ് നിരക്ക് 25000 രൂപയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഈ വിമാനത്തിലേക്ക് ടിക്കറ്റ് മാറ്റിയെടുക്കാന്‍ കഴിയും. ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരുന്ന തുകയും ടിക്കറ്റ് മാറ്റിയെടുക്കുന്നതിനുള്ള പണവും നല്‍കിയാല്‍ മതി.

കൂടാതെ യാത്രാ നിയന്ത്രണം കാരണം റദ്ദ് ചെയ്ത വിമാന സര്‍വീസില്‍ ടിക്കറ്റെടുത്തവരാണെങ്കില്‍ നിരക്കിലെ അധികമുള്ള തുക മാത്രം നല്‍കിയാല്‍ മതി. നേരത്തെ തിരുവനന്തപുരത്ത് നിന്ന് ബെഹ്റിനിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് രണ്ട് പ്രത്യേക സര്‍വീസുകള്‍ നടത്തിയിരുന്നു.

SHARE