വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വന്‍ ദുരന്തം ഒഴിവായി

കാഠ്മണ്ഡു: കാഠ്മണ്ഡുവില്‍ നിന്ന് ക്വാലലംപുരിലേക്ക് പുറപ്പെട്ട വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ത്രിബുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്കാണ്.

മലിന്‍ഡോ എയറിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

വിമാനത്താവളം താല്‍ക്കാലിമായി അടച്ചിട്ടിരിക്കുകയാണ്. പല വിമാനങ്ങളും വൈകുമെന്നാണ് റിപ്പോര്‍ട്ട്.

SHARE