പ്രവാസിയുടെ ആത്മഹത്യ; പി.കെ ശ്യാമള പുറത്ത്

കണ്ണര്‍: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദ നായികയായി മാറിയ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള പുറത്ത്. രാജിക്കത്ത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കൈമാറി. കണ്ണൂരില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് രാജി അറിയിച്ചത്. യോഗത്തില്‍ പി.കെ ശ്യാമള രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കണ്ണൂര്‍ ബക്കളത്ത് നിര്‍മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്തതില്‍ മനം നൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തിരുന്നു. പി.കെ ശ്യാമളക്ക് സാജനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിനാലാണ് ലൈസന്‍സ് നിഷേധിച്ചതെന്നും സാജന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ശ്യാമളക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.

SHARE