പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച പി.കെ ശശിക്ക് ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവായ യുവതിയാണ് ശശിക്കെതിരെ പരാതി നല്‍കിയത്. ശശി യുവതിയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞതായി സി.പി.എം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ശശിയെ സസ്‌പെന്‍ഡ് ചെയ്തത്.

മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് ശശി മോശമായി പെരുമാറിയെന്നാണ് യുവതി പരാതിയില്‍ പറഞ്ഞത്. എന്നാല്‍ ശശി ഫോണിലൂടെ അശ്ലീലമായി സംസാരിക്കുക മാത്രമാണ് ചെയ്തതെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയാണ് ശശിക്കെതിരെ നടപടി സ്വീകരിച്ചത്.

SHARE