ശശിക്കെതിരായ പരാതി; പാലക്കാട് ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുത്തു. ഏ.കെ ബാലനും പി.കെ ശ്രീമതിയുമടങ്ങുന്ന അന്വേഷണ കമ്മീഷന്‍ പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനെ ഏ.കെ.ജി സെന്ററില്‍ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്.

കഴിഞ്ഞ ദിവസം കമ്മീഷന്‍ പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. കൂടാതെ പി.കെ ശശിയുടെ വിശദീകരണവും രേഖപ്പെടുത്തി. ടെലിഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകള്‍ കമ്മീഷന് കൈമാറിയിട്ടുണ്ട്.

ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവാണ് ലൈംഗികപീഡന പരാതി നല്‍കിയത്.

SHARE