ലൈംഗികാരോപണ വിധേയനായ പി.കെ ശശി നയിക്കുന്ന സി.പി.എം ജാഥ ഇന്ന് തുടങ്ങും

പാലക്കാട്: ലൈംഗികാരോപണ വിധേയനായ പി.കെ ശശി എം.എല്‍.എ നായകനായ സി.പി.എം ജാഥ ഇന്ന് തുടങ്ങും. ആരോപണ വിധേയനായ വ്യക്തി ജാഥ നയിക്കുന്നതിനെതിരെ സി.പി.എമ്മിനുള്ളില്‍ തന്നെ ഭിന്നത രൂക്ഷമാണ്. ജാഥയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വിളിച്ച യോഗത്തില്‍ പാര്‍ട്ടിയുടെ ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം ഏരിയ കമ്മിറ്റികള്‍ ശശിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല.

മേല്‍കമ്മിറ്റിയുടെ നിര്‍ദേശവും കീഴ്‌വഴക്കവുമാണ് പി.കെ ശശിയെ ജാഥ ക്യാപ്റ്റനായി തീരുമാനിച്ചതിന് ന്യായീകരണമായി സി.പി.എം ജില്ലാ നേതൃത്വം പറയുന്നത്. ശശി പ്രതിനിധാനം ചെയ്യുന്ന ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ഒരു ഏരിയാ സെക്രട്ടറി ക്യാപ്റ്റനെ മാറ്റാതെ ജാഥയുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞിട്ടുപോലും വിഷയത്തില്‍ പുനര്‍ചിന്തനം നടത്താന്‍ സി.പി.എം നേതൃത്വം തയ്യാറായില്ല.

SHARE