ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

പാലക്കാട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത പി.കെ ശശിയെ ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു. ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. പീഡനപരാതിയില്‍ പി.കെ. ശശിയെ ആറു മാസത്തേക്കു സസ്പന്‍ഡ് ചെയ്തിരുന്നു.

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഷൊര്‍ണൂര്‍ എം.എല്‍.എയുമായ പി.കെ. ശശി ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിനു യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പി.കെ. ശശിയെ 6 മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലായിരുന്നു നടപടി.

SHARE