മുന്നൊരുക്കങ്ങളില്ലാതെയുള്ള ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കരുത് : പി.കെ നവാസ്

മലപ്പുറം: സംസ്ഥാനത്ത് ഒരു മുന്നൊരുക്കങ്ങളും ഇല്ലാതെ ഇന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് തുടക്കം കുറിച്ചത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് ആശങ്കയിലാക്കുന്നതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ്. അനിവാര്യമായ സമയത്തുള്ള പുതിയ മാറ്റങ്ങള്‍ക്ക് എം.എസ്.എഫ് എതിരല്ല എന്നും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗകര്യങ്ങള്‍ ഉറപ്പ് വരുത്തി വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റിയാകണം ക്ലാസ്സുകള്‍ക്ക് തുടക്കം കുറിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ പഠന പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ പ്രതിഷേധമായി എം.എസ്.എഫ് പ്രവര്‍ത്തകര്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യം ഒരുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നൊരുക്കങ്ങളില്ലാത്ത ഓണ്‍ലൈന്‍ പഠനത്തിനെതിരെ എം.എസ്.എഫ് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ഓഫീസുകള്‍ ഉപരോധിക്കുന്നതിന്റെ ഭാഗമായുള്ള എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ ഓഫിസ് ഉപരോധം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരു ന്നു അദ്ദേഹം ജില്ലാ ആക്ടിംഗ് പ്രസിഡന്റ് കെ.എന്‍. ഹക്കിം തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.എം.ഫവാസ്, അഷ്ഹര്‍ പെരുമുക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, ജില്ലാ ഭാരവാഹികളായ വി.എ വഹാബ്, ഫവാസ് പനയത്തില്‍, കെ.എം.ഇസ്മായില്‍, എന്‍.വി.അസൈനാര്‍, ടി.പി.നബില്‍, മുസ്ലിം ലീഗ്മ മുനിസിപ്പല്‍ സെക്രട്ടറി പി.കെ.ബാവ,മണ്ഡലം ഭാരവാഹികളായ സജീര്‍ കളപ്പാടന്‍, ജസില്‍ പറമ്പന്‍ എന്നിവര്‍ സംസാരിച്ച് ഉപരോധ സമരത്തിന്ന് നേതൃത്വം നല്‍കി.

SHARE