കോളേജ് സമയ മാറ്റം;മുഖ്യമന്ത്രിയും താനും മാത്രം ചര്‍ച്ച ചെയ്താല്‍ മതി എന്ന നിലപാട് ഉന്നത വിദ്യാഭ്യാസ മന്ത്രി തിരുത്തണം

യാതൊരു ചര്‍ച്ചകളും കൂടിയാലോചനകളും ഇല്ലാതെ കോളേജ് സമയമാറ്റം സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടത്തുന്നത് നീതിയല്ല. കേരളത്തിലെ അദ്ധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും അവരുടെ സംഘടനകളുമായും ചര്‍ച്ചചെയ്യാനും അഭിപ്രായസ്വരൂപണം നടത്താനും സര്‍ക്കാര്‍ തയ്യാറാവണം. അധ്യായന ദിവസങ്ങള്‍ പോലും കൃത്യമായി ലഭിക്കാതെ, താളം തെറ്റിയ പരീക്ഷ ക്രമങ്ങളും, സെമസ്റ്റര്‍ സംവിധാനവും.തുടങ്ങി കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ കാലങ്ങളായി നേരിടുന്ന പ്രതിസന്ധികള്‍ക്കിടയില്‍.ഇങ്ങനൊരു സമയമാറ്റം പെടുന്നനെ വരുന്നത് ആശങ്കയുളതാക്കുന്ന ഒന്നാണ്.

വിദൂരങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് ഈ സമയ മാറ്റം വലിയ പ്രയാസമാണ് സൃഷ്ടിക്കുക. സ്വാഭാവികമായി ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുക എന്നതാണ് ഇവര്‍ക്ക് മുമ്പിലുള്ള പോം വഴി. അതിനാവശ്യമായ ഹോസ്റ്റല്‍ സൗകര്യങ്ങളും മറ്റും ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യത ഈ മാറ്റത്തിനൊരുങ്ങുന്ന സര്‍ക്കാറിനുണ്ട്.കലാലയങ്ങള്‍ അതിന്റെ സര്‍ഗാത്മകതയും,പൈതൃകവും, സംസ്‌കാരവും വെടിഞ്ഞ് വെറും കെട്ടിടങ്ങളായി മാത്രം പരിണമിക്കുന്ന സാഹചര്യത്തിലേക്ക് ഈ പുതിയ സാഹചര്യം കൊണ്ട് പോകുന്നില്ലെന്നും ഉറപ്പ് വരുത്തണം.

സാമ്പത്തിക താല്പര്യത്തിന്റെ മാത്രം മാനസികാവസ്ഥയില്‍ നിന്നുകൊണ്ട് സമയമാറ്റത്തെ നോക്കികാണുന്ന മാനേജ്മന്റ് സ്ഥാപനങ്ങളില്‍ ആക്കാദമികേതര പ്രവര്‍ത്തനങ്ങള്‍ എങ്ങനെ എന്നതിനെ കുറിച്ച് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേങ്ങള്‍ ഉണ്ടാകണം.വലിയ ചര്‍ച്ചകളും അഭിപ്രായക്രോഡീകരണങ്ങളും ആശയ രൂപീകരണവും നടക്കേണ്ട കേരള വിദ്യാഭ്യാസ മേഖലയിലെ ഈ വലിയമാറ്റം. ഞാനും എന്റെ തമ്പ്രാനും മാത്രം ആലോചിച്ചാല്‍ മതി.കോവിഡിന്റെ മറവില്‍ ഞങ്ങള്‍ നടപ്പിലാക്കുമെന്ന തീരുമാനത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ വകപ്പും മന്ത്രിയും പിന്മാറണം.ഒരു സര്‍ക്കുലര്‍ കൊണ്ടല്ല ഇത്തരം സമ്പൂര്‍ണമായ മാറ്റങ്ങള്‍ കൊണ്ട് വരേണ്ടത് ചര്‍ച്ചകളിലൂടെയും ആശയ സ്വരൂപണത്തിലൂടെയുമാണ് മാറ്റം കാലം ആവശ്യപ്പെടുന്നതാണ്, ആവശ്യവുമാണ് പക്ഷെ ഇത്തരത്തില്‍ ധൃതി പിടിച്ചുള്ള സമയ മാറ്റത്തില്‍ സര്‍ക്കാര്‍ പിന്മാറണം
ചര്‍ച്ചകള്‍ക്കും ആശങ്കകള്‍ക്കും പരിഹാരങ്ങള്‍ക്കും ഇടം നല്‍കണമെന്നും അദ്ദേഹം ആവശ്യപെട്ടു….

SHARE