മലപ്പുറം: നീറ്റ് പരീക്ഷ ജൂലൈ 26 നു നടത്താന്‍ നിശ്ചയിച്ച സഹചര്യത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആവശ്യപ്പെട്ടു. പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തില്‍ വലിയ ആശങ്കയിലാണ്.
കൊറോണയുടെ പശ്ചാത്തലത്തില്‍ നാട്ടില്‍ പരീക്ഷ എഴുതാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണവര്‍. നിരവധി വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷക്ക് അപേക്ഷ ന്ല്കി വിദേശ രാജ്യങ്ങളില്‍ കഴിയുകയാണ് .ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും പി.കെ കുഞ്ഞാലിക്കുട്ടി കത്തയച്ചു. ജൂലൈ 26 ന് പരീക്ഷ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.