അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന മുഴുവന്‍ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കണം

മലപ്പുറം : ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരും യാത്ര തിരിച്ചു പാതി വഴിയില്‍ കുടുങ്ങിയവരുമായ മുഴുവന്‍ മലയാളികളെയും യുദ്ധകാല അടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ചെയ്യണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിന്റെ മുന്‍ കരുതലുകളുടെ അഭാവം ഉണ്ടാക്കുന്ന മാനുഷിക പ്രശ്‌നങ്ങള്‍ വളരെ വലുതാണ്.

മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകള്‍ സൗജന്യ യാത്ര ഏര്‍പ്പാട് ചെയ്തിട്ട് പോലും കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .

SHARE