മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും വിജയമാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സിഎ.എ, എന്‍ആര്‍സി തുടങ്ങിയ ക്രൂരമായ നിയമത്തിനെതിരായ വിധിയാണിത്. ബി.ജെ.പിയുടെ വര്‍ഗീയത നിറഞ്ഞതും വിദ്വേഷം നിറഞ്ഞതുമായ രാഷ്ട്രീയത്തിനെതിരായ വിധിയാണ് ഡല്‍ഹിയില്‍ കണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തെ നിരസിച്ചതാണ് തെരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങള്‍ രാജ്യത്തെ ഓരോ സംസ്ഥാനത്തിന്റെയും പ്രതികരണമാണ് നല്‍കിയതെന്നും ഇത് കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.