പ്രിയങ്കയുടെ പ്രസ്താവന; മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം നിലപാട് അറിയിക്കും: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയോടുള്ള മുസ്‌ലിം ലീഗിന്റെ നിലപാട് ബുധനാഴ്ച്ച നടക്കുന്ന മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി യോഗത്തിന് ശേഷം അറിയിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.നാളെ രാവിലെ 11 മണിക്ക് പാണക്കാടാണ് യോഗം ചേരുന്നത്.

രാമക്ഷേത്ര നിര്‍മ്മാണത്തിന് മുന്നോടിയായുള്ള ഭൂമിപൂജക്ക് പ്രിയങ്കാ ഗാന്ധി ആശംസ നേര്‍ന്നിരുന്നു. ദേശീയ ഐക്യവും സാഹോദര്യവും ഊട്ടി ഉറപ്പിക്കുന്നതാവട്ടെ ചടങ്ങെന്നായിരുന്നു പ്രിയങ്കയുടെ പ്രസ്താവന.

SHARE