എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കുന്ന കാലത്ത്, ശബ്ദം കൊണ്ട് പ്രതിരോധം തീര്‍ക്കും ; പി.കെ കുഞ്ഞാലിക്കുട്ടി

മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയില്‍ പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി

ഫെയ്‌സ്ബുക്ക് കുറിപ്പ്

പലപ്പോഴും അഭിപ്രായപ്പെട്ടതുപോലെ ഫാസിസം എതിര്‍ശബ്ദങ്ങള്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഏഷ്യാനെറ്റിനും മീഡിയ വണ്ണിനുമെതിരെ സ്വീകരിച്ച നടപടി. ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ ഘടകമാണ് മാധ്യമങ്ങള്‍. മാധ്യമ സ്വതന്ത്ര്യം അനുവദിക്കല്‍ ഉന്നതമായ ജനാധിപത്യ മര്യാദയാണ്. ഇത്തരമൊരു നടപടിയിലൂടെ കേന്ദ്ര
സര്‍ക്കാര്‍ ഈ മര്യാദയാണ് ലംഘിക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരായ നീക്കത്തിലൂടെ എതിര്‍ശബ്ദം ഒരിക്കലും അനുവദിക്കില്ലെന്ന സന്ദേശമാണ് ഫാസിസ്റ്റുകള്‍ നല്‍കുന്നത്. എങ്കില്‍ കൃത്യമായ എതിര്‍ശബ്ദം ഉയര്‍ത്താന്‍ തന്നെയാണ് ജനാധിപത്യത്തിന്റെ തീരുമാനം.

SHARE