ക്രിയാത്മക സമീപനം ഉണ്ടായില്ലെങ്കില്‍ സഭയില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരും;കുഞ്ഞാലിക്കുട്ടി

സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ക്രിയാത്മക സമീപനം ഉണ്ടായില്ലെങ്കില്‍ സഭയില്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന്പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വിളിച്ച് ചേര്‍ത്ത ഇരു സഭയിലെയും കക്ഷി നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. രാജ്യം നേരിടുന്ന ഗുരുതരമായ പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും കേന്ദ്രം തന്നെയാണ് പ്രസ്തുത വിഷയത്തിന് പരിഹാരം കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇന്ത്യയുടെ ഏകതക്ക് അനുസൃതമായ നിലപാട് ഉണ്ടാകണമെന്നും പൗരത്വത്തിന് മതം മാനദണ്ഡമാക്കിയത് പൊറുക്കാന്‍ കഴിയാത്ത അപരാധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE