പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാതെ ‘ഗുഡ് സര്‍ട്ടിഫിക്കറ്റ്’ ഉണ്ടാക്കാനുള്ള തിരക്കിലാണ് സര്‍ക്കാര്‍; പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാതെ ലോകത്തിലെ ഏറ്റവും സുരക്ഷിതമാണെന്ന പേര് ഉണ്ടാക്കാനുള്ള തിരക്കിലാണ് സംസ്ഥാന സര്‍ക്കാരെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഇടത് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രവാസികളും മനുഷ്യരാണ്, സര്‍ക്കാറിന്റെ ക്രൂരത അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന ഏകദിന സത്യഗ്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമരങ്ങള്‍ക്ക് മുമ്പില്‍ സര്‍ക്കാരിന് തീര്‍ച്ചയായും മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുറവാണെന്ന് പറയുന്ന സര്‍ക്കാര്‍ വിദേശത്ത് മരിച്ച മലയാളികളെ മലയാളികളായി കാണുന്നില്ലെന്നും , ഇതിനോടകം നിരവധി പേര്‍ മരിച്ചിട്ടും പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന സമീപനം നന്ദികേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE