മെട്രോ മുഹമ്മദ് ഹാജി പൊതുജീവിതത്തിലെ മാതൃകയായിരുന്നെന്നും സൗമ്യമായ പെരുമാറ്റത്തിലൂടെ ഏവരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ സംശുദ്ധമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.ഒരേ സമയം രാഷ്ട്രീയത്തിലും, മത രംഗത്തും , വ്യവസായ രംഗത്തും ശോഭിച്ചു.അപ്പോഴൊക്കെ സത്യസന്ധതയും പക്വതയും ഒരിക്കല്‍പോലും കൈവിട്ടില്ല.
സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകകള്‍ അദ്ദേഹം സൃഷ്ടിച്ചു.ജീവിതത്തിന്റെ ഉയര്‍ന്ന ശ്രേണിയില്‍ ജീവിച്ചപ്പോഴും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ വളരെ താല്പര്യത്തോടെ പരിഗണിച്ചു.അതുകൊണ്ടുതന്നെ മറ്റെല്ലാ പദവികളെക്കാളും അധികം കാരുണ്യ പ്രവര്ത്തകന് എന്നരീതിയില്‍ അറിയപ്പെടാന്‍ ആഗ്രഹിച്ചു.വളരെ അടുത്ത വ്യക്തിബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്.ചന്ദ്രികയുടെ താങ്ങായി നിന്നിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വലിയ നഷ്ടമാണ് നമുക്ക് ഉണ്ടാക്കിയിട്ടുള്ളത്.നാഥന് അദ്ദേഹത്തിന്റെ പരലോക ജീവിതം നന്നാക്കി തീര്‍ക്കട്ടെ.അദ്ദേഹത്തിന്റെ വേര്‍പാട് കാരണം വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയാവുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.