സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ ഓഫീസിനെയും അന്വേഷണത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരണം: പി.കെ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായുള്ള അന്വേഷണത്തിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസിനെയും കൊണ്ടുവരണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഡിപ്ലോമാറ്റിക്ക് ചാനലിലൂടെ സ്വര്‍ണകടത്താനുള്ള സ്വപ്‌നയുടെ ധൈര്യത്തിന് പിന്നില്‍ തീര്‍ച്ചയായും ആരെങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് അന്വേഷിക്കേണ്ടത് തന്നെയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു മാര്‍ഗ നിര്‍ദേശങ്ങളും ലംഘിക്കാതെ തന്നെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ സമരങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തിനെ ലീഗും യു.ഡി.എഫും ഗൗരവത്തോടെയാണ് കാണുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് ലീഗിന്റെ ആവശ്യം. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒഴിഞ്ഞുമാറാന്‍ പറ്റില്ല. ഐടി വകുപ്പില്‍ സ്വപ്ന ജോലി നേടിയത് ദുരൂഹമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE