സി.പി.എം നടപ്പാക്കുന്നത് കമ്മ്യൂണലിസമെന്ന് കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍: സി.പി.എം നടപ്പാക്കുന്നത് കമ്മ്യൂണലിസമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കണ്ണൂരില്‍ യു.ഡി.എഫ് നേതൃയോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണ് ഷുഹൈബിന്റേത്. ഉത്തരേന്ത്യയിലെ ജുനൈദിന്റെ കൊലപാതകത്തെ കുറിച്ച് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കു മിണ്ടാന്‍ കഴിയില്ല. അത് ഇന്ത്യയില്‍ മുഴുവന്‍ നടക്കുന്ന ഫാഷിസ്റ്റ് പ്രവണതയ്ക്കു തുല്യമാണ്. മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കുന്ന ആളുകള്‍ കൊലപാതകം ആവര്‍ത്തിക്കുന്നത് കേരളത്തിന്റെ സമാധാനത്തിനു ഭീഷണിയാണ്. സുധാകരന്റെ സമരത്തിനു മുസ്‌ലിം ലീഗിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു.