കുഞ്ഞാലിക്കുട്ടി എം എല്‍എ സ്ഥാനം രാജിവെച്ചു

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കേരള നിയമസഭയില്‍ നിന്ന് രാജി വെച്ചു. വേങ്ങര നിയമ സഭാ മണ്ഡലത്തെയായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി നിയമ സഭയില്‍ പ്രതിനിധീകരിച്ചത്.

ഇ.അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് മലപ്പുറം ലോക്‌സഭാ സീറ്റില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചത് അടിസ്ഥാനത്തിലാണ് എം.എല്‍.എ സ്ഥാനം രാജിവെച്ചത്.
ഇന്ന് വൈകുന്നേരം നാലുമണിക്കാണ് സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറിയത്. മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായിരുന്നു കുഞ്ഞാലിക്കുട്ടി.
സഭയില്‍ ഇനി മുസ്ലിം ലീഗിനെ എം കെ മുനീര്‍ നയിക്കും.

എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ സേവനം തുടര്‍ന്നമുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു.

SHARE