‘സൈനിക നീക്കത്തെ സ്വാഗതം ചെയ്യുന്നു’: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

കൊച്ചി: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ സൈനിക നീക്കത്തെ സ്വാഗതം ചെയ്യുന്നതായി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സിവിലിയന്‍സിനെതിരെയല്ല, തീവ്രവാദികള്‍ക്കെതിരെയുള്ള എല്ലാ നടപടികള്‍ക്കും പിന്തുണയുമുണ്ടാവും. നാളെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

SHARE