‘നേരില്‍ കാണും’; ഈ കുഞ്ഞു മനസ്സുകളുടെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് മലപ്പുറത്ത് പ്രചാരണ പോസ്റ്ററുകളൊട്ടിക്കുന്ന കുഞ്ഞുങ്ങളെ അഭിനന്ദിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഒരാളുടെ പുറത്തുകയറി മറ്റൊരാള്‍ മതിലില്‍ പോസ്റ്ററൊട്ടിക്കുന്ന കുഞ്ഞുങ്ങളെ അഭിനന്ദിച്ച് കുഞ്ഞാലിക്കുട്ടി രംഗത്തെത്തുകയായിരുന്നു. ഇവരുടെ ഫോട്ടോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അഭിനന്ദനം. ‘ഹൃദയം തുറന്ന് ഇവരെ അഭിനന്ദിക്കുന്നു. ഇവരെയൊന്നു നേരില്‍കാണാനും ഞാന്‍ ആഗ്രഹിക്കുന്നു.’-കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഈ കുഞ്ഞു മനസ്സുകളുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനം കണ്ടപ്പോള്‍ ഏറെ ആഹ്ലാദവും അഭിമാനവും തോന്നി.ഹൃദയംതുറന്നു അഭിനന്ദിക്കുന്നു. ഇവരെയൊന്നു നേരില്‍ കാണാനും ഞാന്‍ ആഗ്രഹിക്കുന്നു .