പാലാ അല്ല മഞ്ചേശ്വരം; ഉപതെരഞ്ഞെടുപ്പുകള്‍ ബി.ജെ.പിയുടെ വാട്ടര്‍ ലൂ ആവും: പി.കെ കുഞ്ഞാലിക്കുട്ടി

കാസര്‍കോട്: പാലായില്‍ ഉണ്ടായ അനുഭവം യു.ഡി.എഫിനു മഞ്ചേശ്വരത്ത് ഉണ്ടാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേശ്വരത്ത് യു.ഡി.എഫ് എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ്. ഇവിടെ എല്ലാം ഭദ്രമാണ്. ബി.ജെ.പിയും യു.ഡി.എഫും തമ്മിലുള്ള മത്സരമാണ് വടക്കന്‍ മണ്ഡലത്തില്‍ നടക്കുന്നത്. അഞ്ചു മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകള്‍ ബി.ജെ.പിയുടെ വാട്ടര്‍ ലൂ ആകും. ബി.ജെ.പിയുടെ അവസാന പ്രതീക്ഷയാണ് കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകള്‍.

കേരളം ബി.ജെ.പിക്ക് മരീചികയാകും. പാലായിലേത് അവിചാരിത സാഹചര്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തില്‍ അസംതൃപ്തരായ ജനങ്ങള്‍ യു.ഡി.എഫിനെ പിന്തുണ്ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE