തെരഞ്ഞെടുപ്പ് ഫലം: പ്രതികരണവുമായി പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷം വര്‍ദ്ധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ രാഹുല്‍ഗാന്ധിക്ക് പിറകില്‍ ഭൂരിപക്ഷം നേടിയാല്‍ മതിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇപ്പോള്‍ സി.പി.എമ്മിനേക്കാള്‍ വലിയ പാര്‍ട്ടിയായിരിക്കുകയാണ് മുസ്ലിംലീഗ്. തമിഴ്‌നാട്ടിലുള്‍പ്പെടെ ലീഗിന് മൂന്ന് സീറ്റ് ലീഡുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE