കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: പ്രവാസി വരുമാനം കുറഞ്ഞതിനാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെകട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രസ്താവിച്ചു . പ്രവാസി ലീഗ് സംസ്ഥാന കമ്മറ്റി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ച് ഉല്‍ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ത്യാഗികളാണ് പ്രവാസികള്‍ .ജീവിതം കുടുംബത്തിനും നാടിനും വേണ്ടി മാറ്റി വെച്ചവരാണവര്‍. ഗള്‍ഫ് നാടുകളിലെ സാമ്പത്തിക പ്രതിസന്ധി നമ്മുടെ നാടിനെ സാരമായി ബാധിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ള വരുമാനത്തില്‍ നിന്നും വന്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത് അദ്ദേഹം പറഞ്ഞു. തൊഴില്‍ രംഗത്ത് സ്വദേശിവല്‍ക്കരണം വ്യാപകമാക്കിയത് ഗള്‍ഫ് രാഷ്ട്രങ്ങളിലാണ്. ഗള്‍ഫ് നാടുക ളിലെ ഇന്ത്യക്കാരായ പ്രവാസികളില്‍ ഭൂരിഭാഗവും കേരളീയരാണ്.ഈ സാഹചര്യത്തില്‍ കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പുനരധിവാസ പാക്കേജ് നടപ്പിലാക്കണം. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE