വേങ്ങര: ജനവിരുദ്ധ ഭരണങ്ങള്‍ക്കേറ്റ തിരിച്ചടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജനവിരുദ്ധ ഭരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് വേങ്ങരയിലെ വിജയമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രറ്ററി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരന്നു അദ്ദേഹം. മികച്ച പ്രകടനമാണ് യു.ഡി.എഫ് കാഴ്ച വെച്ചത്. ഇത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ഭരണങ്ങള്‍ക്കുള്ള തിരിച്ചടിയാണ്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് വന്‍ തിരിച്ചടിയുണ്ടായി. അവര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ലെന്ന് തെളിഞ്ഞു. ഒന്നര വര്‍ഷത്തെ ഭരണത്തിനുള്ള തിരിച്ചടി എല്‍.ഡി.എഫിനും ലഭിച്ചു. യു.ഡി.എഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് വിജയത്തിനു പിന്നിലുള്ളത്. വിജയത്തിന്റെ മാറ്റു കുറക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നുണ്ട്. ആരോടൊപ്പമാണ് വര്‍ഗീയത ഉള്ളതെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. വലിയ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച വേങ്ങരയിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ നേതാക്കള്‍ക്കും നന്ദിയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

SHARE