കരിപ്പൂര്‍ വിമാനത്താവളം: ഈ മാസം 31ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറം: ഈ മാസം 31നകം കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് ആരംഭിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് അറിയിച്ചതാണ് ഇക്കാര്യം. ഇതുസംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവില്‍ നിന്ന് ഉറപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍-ജിദ്ദ സര്‍വീസ് ആരംഭിച്ചതിനു ശേഷം കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് നടപടി ആരംഭിക്കുമെന്ന് എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഈ മാസം 18ന് കേന്ദ്ര മന്ത്രി സുരേഷ്പ്രഭുവുമായി എം.പിമാര്‍ കൂടിക്കാഴ്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE