ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് സംഭാവന നല്‍കി പികെ കുഞ്ഞാലിക്കുട്ടി എംപി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തില്‍ തന്റെ ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ് ഫണ്ടിലേക്ക് സംഭാവന നല്‍കുന്നതായി പികെ കുഞ്ഞാലിക്കുട്ടി എംപി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി പിഎംകെയേര്‍സ്് ഫണ്ട് രൂപീകരിച്ചിട്ടുള്ളത്. ആഭ്യന്തരധനപ്രതിരോധ മന്ത്രിമാര്‍ അംഗങ്ങളായും പ്രധാനമന്ത്രി ചെയര്‍മാനുമായുള്ള ട്രസ്റ്റാണ് പിഎംകെയേര്‍സ്.

നേരത്തെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനായി എംപിമാരുടെ പ്രാദേശിക ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ പികെ കുഞ്ഞാലിക്കുട്ടി എംപി അനുവദിച്ചിരുന്നു.

SHARE