വര്‍ഗീയ ചേരിതിരിവുണ്ടാക്കി കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണം: പി.കെ കുഞ്ഞാലിക്കുട്ടി

കൊച്ചി: കഠ്‌വ സംഭവത്തില്‍ വര്‍ഗീയ ചേരി തിരിവുണ്ടാക്കി കലക്ക വെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കഠ്‌വ വിഷയവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കൊലപാതകങ്ങളില്‍ ഒന്നാണ് കഠ്‌വ സംഭവം. വര്‍ഗീയത അതിന്റെ ഏറ്റവും നിഷ്ഠൂരമായ രൂപത്തിലാണ് ഒരു എട്ടുവയസ്സുകാരിയെ പിച്ചിച്ചീന്തിയത്. ഇന്ത്യയിലെ ജനാധിപത്യ-മതേതര വിശ്വാസികള്‍ക്ക് ഇത് ഒരിക്കലും ക്ഷമിക്കാനാവില്ല. പ്രതികളെ സംരക്ഷിക്കുന്നവര്‍ ഇതിന് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Watch Video:

SHARE