ചിന്തിക്കുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന് എതിരാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാജ്യ വ്യാപകമായി ബിജെപി വിരുദ്ധ ഐക്യം ശക്തിപ്പെടുകയാണെന്നും രാജ്യത്ത് ചിന്തിക്കുന്നവരെല്ലാം കേന്ദ്ര സര്‍ക്കാരിന് എതിരാണെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി. ബ്രിട്ടീഷുകാര്‍ ഇന്ത്യ മഹാരാജ്യത്ത് കാണിച്ചുകൂട്ടിയതുപോലെയാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നതെന്നും മാധ്യമ പ്രവര്‍ത്തകരെയടക്കം കസ്റ്റഡിയിലെടുത്ത നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്. മതേതര കക്ഷികള്‍ ഒന്നായി പോരാടേണ്ട സമയാണ്. ഒരുമിച്ചുള്ള പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.