മന്ത്രി ഇ.പി ജയരാജന്റെ വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി മുസ്ലിംലീഗ്. സി.പി.എമ്മിന് ലീഗിനെ ഭയമാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരിച്ചു. എസ്.ഡി.പി.ഐയുമായി സി.പി.എം പല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അധികാരം പങ്കിടുന്നുണ്ട്. അതോര്‍ത്തു കൊണ്ടായിരിക്കണം ലീഗിനെ വിമര്‍ശിക്കേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് അധികാരമില്ലാതെ നില്ക്കാന് കഴിയാത്ത പാര്‍ട്ടിയാണ് എന്ന ഇ.പി ജയരാജന്റെ പ്രസ്താവനയെ മുന്‍നിര്‍ത്തി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എസ്.ഡി.പി.ഐ, ബി.ജെ.പി പോലുള്ള വിഭാഗക്കാരുമായി നിലവില്‍ പലയിടങ്ങളിലും സി.പി.എം അധികാരം പങ്കിടുന്നുണ്ട്. മിനിമം ആ കൂട്ടുകെട്ടെങ്കിലും ഒഴിവാക്കിയിട്ടു വേണം മുസ്ലിംലീഗിനെ വിമര്‍ശിക്കാന്‍ വരേണ്ടത്-കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ കേരളത്തില്‍ ഒരു പഞ്ചായത്തിലും യു.ഡി.എഫിന് അത്തരത്തിലുള്ള സ്ഥിതിവിശേഷം ഇല്ല എന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
യു.ഡി.എഫിന്റെ ശക്തി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുസ്ലിംലീഗ് മുന്നോട്ടു പോവും. എല്ലാ കാര്യങ്ങളും യു.ഡി.എഫ് ചര്‍ച്ച ചെയ്താണ് തീരുമാനിക്കുന്നത്. ലീഗ് ഒറ്റക്കല്ല തീരുമാനങ്ങള്‍ എടുക്കുന്നത്. പ്രാദേശികമായ എടുക്കേണ്ട നയങ്ങളില്വരെ ഞങ്ങള്‍ ഒറ്റക്കെട്ടായി ചര്‍ച്ച ചെയ്താണ് തീരുമാനങ്ങള്‍ എടുക്കുന്നത്. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ജയരാജനും സിപിഎമ്മിനും ലീഗിനെ പഠിപ്പിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം. വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടുന്ന പാരമ്പര്യം സിപിഎമ്മിനാണുള്ളത്. ഒരു വര്‍ഗീയ ശക്തിയുമായും ലീഗിന് ബന്ധമില്ലെന്നും മുനീര്‍ തിരിച്ചടിച്ചു.