നിലമ്പൂരില്‍ കൊലവിളി മുദ്രാവാക്യം നടത്തിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

നിലമ്പൂര്‍: മൂത്തേടത്ത് കൊലവിളി മുദ്രാവാക്യവുമായി പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പാര്‍ട്ടി പുറത്താക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. മുദ്രാവാക്യം വിളിച്ചവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടക്കര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

നിലമ്പൂര്‍ മൂത്തേടത്തെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ കൊലവിളി പ്രകടനം ഗൗരമായി തന്നെ എടുക്കുന്നുവെന്ന് പ്രതികരിച്ച പികെ കുഞ്ഞാലിക്കുട്ടി എംപി സംഭവത്തില്‍ സിപിഎം മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന തലത്തില്‍ തന്നെയുള്ള മുദ്രാവാക്യമായി അത് മാറാതിരിക്കാന്‍ ഇടതുപക്ഷം ശ്രദ്ധിക്കണം. സംഭവത്തെ നിയമപരമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, പ്രകടനം ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എടക്കര പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യൂത്ത് ലീഗിന്റെ പരാതിയില്‍ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞ ദിവസം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രകടനത്തില്‍ പങ്കെടുത്ത ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ തള്ളി ജില്ലാ നേതൃത്വം രംഗത്ത് വന്നു. ഉത്തരവാദിത്വപ്പെട്ട പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

SHARE