മലപ്പുറം: പ്രവാസികള്‍ നാട്ടിലേക്ക് എത്താതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തടസങ്ങള്‍ ഉണ്ടാക്കുകയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികളോട് സര്‍ക്കാര്‍ ശത്രുത മനോഭാവം കാണിക്കുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടുകള്‍ക്കെതിരെ യൂത്ത് ലീഗ് മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാടിനെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് മുസ്ലിംലീഗ് തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ ജന പ്രാതിനിധികളുടെ സമരവും പിന്നീട് പ്രാവസി കുടുംബങ്ങളെ രാംഗത്തിറക്കിയുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും.