തിരുവനന്തപുരം: കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫും ജോസ് കെ. മാണിയുമായുള്ള തര്‍ക്കങ്ങള്‍ യു.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കഴിഞ്ഞദിവസം യു.ഡി.എഫ് നേതാക്കള്‍ ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു. മൂന്നുദിവസത്തിനകം വീണ്ടും ചര്‍ച്ച നടത്തും. ഇരുവിഭാഗവും യു.ഡി.എഫില്‍ തന്നെ തുടരുമെന്ന് തന്നെയാണ് തന്റെ വിശ്വാസം.
യു.ഡി.എഫില്‍ ഇത്തരം പ്രശ്നങ്ങള്‍ എക്കാലത്തുമുണ്ടായിട്ടുണ്ട്. അത് പരിഹരിച്ച് മുന്നോട്ടുപോകും. പി.ജെ ജോസഫ് മുഖ്യമന്ത്രിയെക്കണ്ടതില് പ്രത്യേകിച്ച് ഒന്നുമില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.