കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാല സെമിനാറില്‍ പ്രഭാഷകരായി ആര്‍.എസ്.എസുകാര്‍ മാത്രം

കേരളത്തിലെ ഏക കേന്ദ്ര സര്‍വ്വകലാശാലയായ കാസര്‍കോട് സര്‍വ്വകലാശാലയില്‍ ഭരണഘടനയുടെ എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ഭരണ ഘടനയും ജനാധിപത്യവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള നടന്ന പരിപാടിയില്‍ സംസാരിക്കാന്‍ വേണ്ടി ക്ഷണിക്കപ്പെട്ടവര്‍ ആര്‍.എസ്.എസുകാര്‍ മാത്രം. സെമിനാര്‍ സംഘടിപ്പിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ ക്ഷണിക്കുന്നത് സ്വാഭാവികമാണെങ്കിലും ഒരേ പാര്‍ട്ടിയില്‍ മാത്രമുള്ളവരെ ക്ഷണിച്ചത് ആര്‍.എസ്.എസിന്റെ രാഷ്ട്രീയമാണ് വ്യക്തമാക്കുന്നത്.

സോവറിന്‍ സോഷ്യലിസ്റ്റ് ഡമോക്രാറ്റിക് റിപ്പബ്ലികിനെ കുറിച്ച് ടി.ജി മോഹന്‍ദാസ്, ഭരണഘടനയെ കുറിച്ച് ടി.പി സെന്‍കുമാര്‍, ഭരണ നിര്‍വ്വഹണത്തെ കുറിച്ച് ജേക്കബ് തോമസ്, ഫോര്‍ത്ത് എസ്‌റ്റേറ്റിനെ കുറിച്ച് ജനം ടി വി യുടെ എഡിറ്റര്‍ സുരേഷ് കുമാര്‍ എന്നിവരാണ് സംസാരിച്ചത്.

SHARE