നടന്‍ മുകേഷ് നിയമസഭക്ക് അപമാനം : പി.കെ ഫിറോസ്

 

കൊല്ലം : പീഢനത്തിന് ഇരയായ സഹപ്രവര്‍ത്തകയെ ആശ്വസിപ്പിക്കുക പോലും ചെയ്യാതിരിക്കുകയും ആരോപണ വിധേയനായ നടന്‍ ദിലീപിനു വേണ്ടി പ്രതിരോധം തീര്‍ത്ത് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്ത മുകേഷ് എം.എല്‍.എ നിയമ സഭക്ക് അപമാനമാണെന്നും ദിലീപിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ മുകേഷ് കേരള സമൂഹത്തോട് മാപ്പ് പറയണമെന്നും നിയമസഭാംഗത്വം രാജിവെക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു.
കൊല്ലത്ത് മുകേഷിന്റെ വസതിയിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുകേഷിനൊപ്പം ദിലീപിനെ പിന്തുണച്ച ഗണേഷ് കുമാറും അമ്മ പ്രസിഡന്റ് ഇന്നസെന്റും ജനപ്രതിനിധികളായി തുടരാന്‍ പാടില്ല..
വനിതാ സഹ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളെ നിസ്സാരവല്‍ക്കരിച്ച ‘അമ്മ’ മാതൃത്വത്തെ അപമാനിക്കുക കൂടിയാണ് ചെയ്തത്..
ദിലിപിനെ അവസാനവട്ടം പുറത്താക്കുകയല്ല അമ്മ പിരിച്ചുവിടുകയാണ് വേണ്ടതെന്നും ഇടതുപക്ഷ പ്രതിനിധികളായ സിനിമാക്കാര്‍ക്കെതിരെ ഇടതു നേതാക്കളുടെ നിലപാട് വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
മാര്‍ച്ചിനെ സംസ്ഥാന വൈസ് പ്രസിഡന്റ് സുള്‍ഫിക്കര്‍ സലാം… സെക്രട്ടറി കെ.എസ് സിയാദ് തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു. മാര്‍ച്ചിന് യൂത്ത് ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. നസീര്‍ കാര്യറ, ജനറല്‍ സെക്രട്ടറി എ.സദ ഖത്തുള്ള നേതൃത്വം നല്‍കി

SHARE