നിങ്ങള്‍ ഒറ്റക്കല്ല, യൂത്ത് ലീഗുണ്ട് കൂടെ; എം.എസ്.എഫിന് ധൈര്യം പകര്‍ന്ന് പി.കെ ഫിറോസ്, ഫെയ്‌സ്ബുക് കുറിപ്പ്

അത്യുജ്ജ്വലമായ മാര്‍ച്ചാണ് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. എസ്.എഫ്.ഐ ക്രിമിനലുകളെ നിലക്കു നിര്‍ത്തണമെന്നും പാര്‍ട്ടി ഗുണ്ടകള്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കരുതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കണമെന്നുമാവശ്യപ്പെട്ടാണു ഇന്ന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്.

സെക്രട്ടേറിയറ്റിന് മുന്നിലും യൂണിവേഴ്‌സിറ്റി കോളേജിനു മുന്നിലും സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് അണി നിരന്നത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെയും നേതാക്കളെയും പോലീസ് തല്ലിച്ചതക്കുകയാണുണ്ടായത്. സമരത്തെ അഭിവാദ്യം ചെയ്യാനെത്തിയ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ് സാഹിബിനും പോലീസ് അതിക്രമത്തില്‍ പരിക്കേറ്റു.

തിരുവനന്തപുരം നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച പ്രതിഷേധം സംഘടിപ്പിച്ച എം.എസ്.എഫ് സഹപ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു.

നിങ്ങള്‍ ഒറ്റക്കല്ല. യൂത്ത് ലീഗ് ഈ സമരത്തില്‍ നിങ്ങളോടൊപ്പമുണ്ട്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് പഞ്ചായത്ത് തലത്തില്‍ പ്രകടനം നടത്തും.ഒപ്പം ശനിയാഴ്ച കലക്ട്രേറ്റിലേക്ക് മാര്‍ച്ചുമുണ്ട്. ഈ നെറികെട്ട സര്‍ക്കാറിനെതിരെ യുവജന വിദ്യാര്‍ത്ഥി പ്രക്ഷോഭം ഒരുമിച്ച് മുന്നോട്ടു നീങ്ങട്ടെ…