കായംകുളം പൊലീസ് പ്രവര്‍ത്തിക്കുന്നത് കണ്ണൂരിലെ സി.പി.എം ക്വട്ടേഷന്‍ സംഘത്തെ പോലെ- വിമര്‍ശനവുമായി പി.കെ ഫിറോസ്

കായംകുളം: കണ്ണൂരില്‍ രാഷ്ട്രീയ പ്രതിയോഗിക്കളെ വകവരുത്താന്‍ സിപിഎമ്മിനുള്ള ക്വട്ടേഷന്‍ സംഘത്തെ പോലെയാണ് കായംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് പറഞ്ഞു. എംഎസ്എഫ്-കെഎസ്‌യു നേതാക്കളെ മര്‍ദ്ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കായംകുളം പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസ് സ്‌റ്റേഷനുകള്‍ ക്രിമിനലുകളുടെ താവളമായി മാറി. പൊലീസുകാര്‍ക്കിടയില്‍ ക്രമിനലുകള്‍ പെരുകുകയാണ്. കായംകുളം എം.എസ്.എം കോളേജിലെ എസ്.എഫ്.ഐ ഗുണ്ടകളും, പുറത്ത് നിന്നെത്തിയ ക്രിമിനലുകളും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. ചികിത്സക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥികളെ ബലമായി കസ്റ്റഡില്‍ എടുക്കുകയും സ്‌റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. പൊലീസിലെ ക്രിമിനലുകളെ നിലക്ക് നിര്‍ത്താന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയ്യാറാകണം. നിയമപരമായും രാഷ്ട്രീയമായും ഇത്തരം പൊലീസുകാര്‍ക്കെതിരെ നടപടികളുമായി യൂത്ത്‌ലീഗ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ. എം. നസീര്‍, ജനറല്‍ സെക്രട്ടറി അഡ്വ: എച്ച് ബഷീര്‍ക്കുട്ടി, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെബീര്‍ ഷാജഹാന്‍, സെക്രട്ടറി നിഷാദ് കെ. സലിം , പ്രവര്‍ത്തക സമിതി അംഗങ്ങളായ അഫ്‌നാസ് ചോറോട്, ബിലാല്‍ റഷീദ്, അംജദ് കുരീപള്ളി, തൗഫീഖ് പത്തനംതിട്ട, അഡ്വ. അല്‍ത്താഫ് സുബൈര്‍, ലത്തീഫ് തുറയൂര്‍, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി എസ് നുജുമുദ്ദീന്‍, നിയോജക മണ്ഡലം പ്രസിഡന്റ് ജെ.മുഹമ്മദ് കുഞ്ഞു, ജനറല്‍ സെക്രട്ടറി പൂക്കുഞ്ഞു കോട്ടപ്പുറം, എ. ഷാജഹാന്‍, പി. ബിജു, എ. ഇര്‍ഷാദ്, നവാസ് മുണ്ടകത്തില്‍, ഷുഹൈബ്അബുദുള്ള, നിഥിന്‍ പുതിയിടം, ഏ. ജെ, ഷാജഹാന്‍, എംഎസ്എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം ബാദുഷ മുല്ലത്തറ, ജില്ലാ വൈസ് പ്രസിഡന്റ് അന്‍ഷാദ്, ഹുസൈന്‍ ഹരിപ്പാട്, ഉനൈസ്,ഷാനു ചാരുംമൂട്, അജ്മല്‍, നസ്മല്‍, ഉവൈസ്, ബാദുഷ ബഷീര്‍, ഫൈസല്‍ കുഞ്ഞുമോന്‍, മോനായി, ഹാരീസ്, ആല്‍ഫി, സെമിറ, ഫാത്തിമ, തസ്‌ലീമ, അല്‍ഫിയ, ബി.ഷിബു.ഹംസ്സത്ത്, അനീഷ് കലാം, ഷാഫി , ഷിബി കാസിം, അന്‍സാരി, തുടങ്ങിയവര്‍ പങ്കെടുത്തു.

SHARE