കെ.ടി ജലീലിന് പി.കെ ഫിറോസിന്റെ തകര്‍പ്പന്‍ മറുപടി

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്കെതിരെ ട്രോളിട്ട് വെട്ടിലായ കെ.ടി ജലീലിനെ പരിഹസിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ‘പുലിയെ നേരിടാന്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമേ സാധിക്കൂ എന്ന് കൂട്ടത്തിലൊരു എലി തന്നെ തുറന്നു പറഞ്ഞ സ്ഥിതിക്ക് ബാക്കിയുള്ള എലികളെല്ലാം മാളത്തിലേക്ക് മടങ്ങിപ്പോകേണ്ടതാണ്…’ ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ ജലീലിട്ട ട്രോളാണ് സെല്‍ഫ് ട്രോളായി തിരിച്ചടിച്ചത്. പുലിയെ നേരിടാന്‍ പുലിയുടെ മടയില്‍ പോകുന്നതിന് പകരം എലിയുടെ മാളത്തില്‍ വന്നിട്ടെന്താണെന്ന് ജലീലിന്റെ ചോദ്യം. സി.പി.എം ദേശീയ രാഷ്ട്രീയത്തില്‍ വെറും എലികളാണെന്ന് തുറന്നു സമ്മതിക്കുന്നതാണ് ജലീലിന്റെ പോസ്റ്റ് എന്ന് വ്യക്തമായതോടെ മന്ത്രിയും സി.പി.എം നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

അതോടൊപ്പം മോദിയും ബി.ജെ.പിയും ദേശീയ രാഷ്ട്രീയത്തില്‍ പുലികളാണെന്ന് ജലീലിന്റെ നിലപാടും സി.പി.എമ്മിന് തിരിച്ചടിയായിരിക്കുകയാണ്. ജലീലിന്റെ നിലപാടിനെതിരെ സി.പി.എമ്മിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്.

SHARE