വിദ്യാഭ്യാസ മന്ത്രി ആര്‍.എസ്.എസിന്റെ പോസ്റ്റുമാന്‍ പണിയെടുക്കുന്നു: പി.കെ ഫിറോസ്

കോഴിക്കോട്:വിദ്യഭ്യാസ മന്ത്രി ആര്‍.എസ്.എസിനു വേണ്ടി പോസ്റ്റുമാന്‍ പണിയെടുക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.കെ ഫിറോസ്. ‘കഠാര വെടിയുക തൂലികയേന്തുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എം.എസ്.എഫ് നടത്തുന്ന സംസ്ഥാന ക്യാമ്പസ് യാത്രയുടെ കോഴിക്കോട് ജില്ല തല ഉദ്ഘാടനം ഫറൂഖ് കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് സര്‍ക്കുലര്‍ അയച്ചതും വിദ്യഭാരതി പരീക്ഷക്ക് സൗകര്യമൊരുക്കാന്‍ നിര്‍േദശിച്ചതും ഒടുവില്‍ തൃശൂരിലെ ചേര്‍പ്പ സ്‌കൂളിലെ അധ്യാപകരുടെ ഗുരുവന്ദനവും വിദ്യാഭ്യാസ വകുപ്പ് ആര്‍.എസ്.എസിന്റെ നിയന്ത്രണത്തിലാണെന്നതിന്റെ ഉത്തമ ഉദാഹരങ്ങളാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ, ഷരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, എ.പി അബ്ദുസമദ്, കെ.ടി റഹൂഫ്, കെ.എം ഫവാസ്, ലത്തീഫ് തുറയൂര്‍, അഫ്‌നാസ് ചോറോട്, നജ്മ തബ്ഷീറ, ജഹാന തുടങ്ങിയവര്‍ സംബന്ധിച്ചു.

SHARE