രാഹുല്‍ വയനാട്ടില്‍; ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ എന്ന് പി.കെ ഫിറോസ്

കോഴിക്കോട്: രാഹുല്‍ഗാന്ധിയെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ്. കേരളം ആഗ്രഹിച്ചത് പോലെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി വയനാട്ടില്‍ മത്സരിക്കുകയാണെന്നും ഇത് സ്വാഗതം ചെയ്യുന്നുവെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് പറഞ്ഞു. മുന്നണിയല്ലാതിരുന്നിട്ടുപോലും രാഹുല്‍ അമേഠിയില്‍ മത്സരിച്ചാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല എന്നാണ് എസ്.പി ബി.എസ്.പി സഖ്യം വ്യക്തമാക്കിയത്. അതേ മാതൃകയില്‍ വയനാട്ടില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ എന്നത് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. അവര്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധി ജയിക്കുമെന്ന് ഫിറോസ് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കേരളം ആഗ്രഹിച്ചത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി വയനാട്ടില്‍ മത്സരിക്കും. മുന്നണിയല്ലാതിരുന്നിട്ടുപോലും രാഹുല്‍ അമേഠിയില്‍ മത്സരിച്ചാല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല എന്നാണ് എസ്.പി ബി.എസ്.പി സഖ്യം വ്യക്തമാക്കിയത്. അതേ മാതൃകയില്‍ വയനാട്ടില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ എന്നത് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. അവര്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് രാഹുല്‍ ഗാന്ധി ജയിക്കും. അത് വയനാട് പാര്‍ലമെന്റ് മണ്ഡലം മാത്രം നല്‍കുന്ന ഭൂരിപക്ഷമല്ല. മതേതര ഇന്ത്യയെ വീണ്ടെടുക്കാന്‍ കേരളം നല്‍കുന്ന പിന്തുണയാണ്.

SHARE