അശ്ലീല പരാമര്‍ശം; എ വിജയരാഘവനെ ന്യായീകരിച്ച് ആലത്തൂര്‍ സ്ഥാനാര്‍ത്ഥി പി.കെ ബിജു

ആലത്തൂര്‍: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശത്തെ ന്യായീകരിച്ച് ഇടതുമുന്നണി സ്ഥാനാര്‍ഥി പി കെ ബിജു. വിജയരാഘവന്റെ പ്രസംഗത്തില്‍ തെറ്റായ കാര്യങ്ങളൊന്നും പറയുന്നില്ലെന്ന് ബിജു പ്രതികരിച്ചു. പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.
ഒരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗമാണെന്നും പ്രസ്താവന വളച്ചൊടിക്കുകയാണെന്ന് ആലത്തൂരിലെ ജനങ്ങൾക്ക് നല്ലബോധ്യമുണ്ടെന്നും പി കെ ബിജു പറഞ്ഞു.  വിവാദമുയര്‍ത്തി ശ്രദ്ധ തിരിച്ചുവിടാനാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, എ വിജയരാഘവന്റെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പരാമര്‍ശത്തില്‍ സിപിഎം, സിപിഐ നേതൃത്വവും അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാണ് എ വിജയരാഘവനെ ന്യായീകരിച്ച് ഇടതുമുന്നണിയിലെ ആലത്തൂര്‍ സ്ഥാനാര്‍ത്ഥി തന്നെ രംഗത്തെത്തിയത്