രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് പി.കെ ബിജു

ആലത്തൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജു. നിലവില്‍ വോട്ടെണ്ണിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രമ്യ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു മുന്നിലാണ് . കേരളത്തിലും ആലത്തൂരിലും ഇടതുപക്ഷത്തിന് മികച്ച വിജയമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഘട്ടത്തില്‍ രമ്യയെ അഭിനന്ദിക്കുകയാണെന്നും അവസാനഘട്ട വോട്ടെണ്ണലിന് കാത്തിരിക്കുകയാണെന്നും പി.കെ. ബിജു പറഞ്ഞു.

അതേസമയം, വിജയത്തില്‍ പ്രതികരണവുമായി രമ്യ ഹരിദാസും രംഗത്തെത്തി. ജനങ്ങള്‍ നല്‍കിയ വിജയമാണെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂരില്‍ അട്ടിമറി പ്രതീക്ഷിച്ചുവെന്നും രമ്യ പറഞ്ഞു.

SHARE