വെന്റിലേറ്ററിന്റെ സഹായത്താലാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്: തൊടുപുഴയിലെ കുഞ്ഞിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കൊച്ചി: തൊടുപുഴയിലെ കുഞ്ഞിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞിനെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടിയുടെ സ്ഥിതിയില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും ആരോഗ്യനില ആഗുരുതരമായി തുടരുകയാണ്. സ്വന്തമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ കഴിയാതെ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ജീവന്‍ നിലനിറുത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. ഇപ്പോള്‍ ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം കുട്ടിക്ക് നല്‍കിത്തുടങ്ങിയെന്ന് ആസ്പത്രി അധികൃതര്‍ വ്യക്തമാക്കി. ശ്വാസകോശമടക്കമുള്ള ആന്തരിക അവയവങ്ങളും മര്‍ദ്ദനത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശം.

SHARE