മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു; മന്ത്രിസഭായോഗത്തില്‍ ജയരാജന്‍ അധ്യക്ഷത വഹിക്കും

തിരുവനന്തപുരം: ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചെ 4.40ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിമാനം. ആഗസ്ത് 19ന് അമേരിക്കയിലേക്ക് പോകാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവെക്കുകയായിരുന്നു.

മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല ആര്‍ക്കും കൈമാറിയിട്ടില്ല. ഇ-ഫയല്‍ സംവിധാനത്തിലൂടെ ഫയലുകള്‍ മുഖ്യമന്ത്രി തന്നെ തീര്‍പ്പാക്കാനാണ് ആലോചിക്കുന്നത്. എന്നാല്‍ മന്ത്രിസഭായോഗങ്ങള്‍ ചേരുമ്പോള്‍ മന്ത്രി ഇ.പി ജയരാജന്‍ അധ്യക്ഷത വഹിക്കും.
യാത്ര തിരിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രി ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചതായാണ് വിവരം.

SHARE