ലേക് പാലസിലെ തോമസ് ചാണ്ടിയുടെ പിഴത്തുക വെട്ടിക്കുറച്ച് സര്‍ക്കാര്‍ ;

ആലപ്പുഴ: മുന്‍ മന്ത്രി തോമസ് ചാണ്ടിയെ സഹായിച്ച് പിണറായി സര്‍ക്കാര്‍ വീണ്ടും. ലേക് പാലസ് റിസോര്‍ട്ടിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് അടക്കേണ്ട നികുതിയില്‍ വന്‍ കുറവ് വരുത്തിയാണ് തോമസ് ചാണ്ടിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍ വീണ്ടും രംഗത്തെത്തിയത്.

ലേക്ക് പാലസിലെ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് നഗരസഭ ചുമത്തിയിരുന്ന പിഴ തുക 34 ലക്ഷമാക്കി കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആലപ്പുഴ നഗരസഭ 1 കോടി 17 ലക്ഷം രൂപയായിരുന്നു പിഴയായി നിശ്ചയിച്ചിരുന്നത്. ഇത് തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. 34 ലക്ഷം രൂപ ഈടാക്കി അനധികൃത നിര്‍മാണം ക്രമവത്ക്കരിക്കാനാണ് നഗരസഭാ സെക്രട്ടറിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

SHARE