പിണറായി വിജയനെന്ന ആഭ്യന്തരമന്ത്രി ആര്‍എസ്എസിനോട് കാണിച്ച കരുതലിന്റെ പത്ത് ഉദാഹരണങ്ങള്‍

RSSനോട് ആണ് ആ കരുതല്‍ 1,കാസര്‍കോട് റിയാസ് മൗലവിയെ പള്ളിയില്‍ കയറി ഞടടകാര്‍ വെട്ടിക്കൊന്നത് ഈ സര്‍ക്കാരിന്റെ കാലത്ത് 2, കാസര്‍കോട് തന്നെ, പിഞ്ച് കുഞ്ഞിനെ കൊന്ന RSS കാരനെ മാനസിക രോഗിയായി സംരക്ഷിച്ചത് ഇതേ സര്‍ക്കാറിന്റെ കാലത്ത് 3,കണ്ണൂര്‍ വിമാനത്താവളം എല്ലാ ചട്ടങ്ങളും മറികടന്ന്, ഉദ്ഘാടനത്തിന് മുന്‍പ് അന്നത്തെ BJP അധ്യക്ഷന്‍ അമിത്ഷായ്ക്ക് തുറന്ന് കൊടുത്തത് ഇതേ സര്‍ക്കാറിന്റെ കാലത്ത് 4, കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളില്‍ കയറി ആര്‍എസ്എസ്‌കാര്‍ വര്‍ഗീയ പാഠപുസ്തകങ്ങള്‍ വിതരണം നടത്തിയത് ഇതേ സര്‍ക്കാറിന്റെ കാലത്ത് 5, മലപ്പുറത്ത് കൊടിഞ്ഞിയില്‍ ഫൈസലിനെ ആര്‍ എസ് എസ് ക്രിമിനലുകള്‍ വെട്ടിക്കൊല ചെയ്തത് ഇതേ സര്‍ക്കാറിന്റെ കാലത്ത് 6, പാലക്കാട് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് പതാക ഉയര്‍ത്തിയത് ഇതേ സര്‍ക്കാറിന്റെ കാലത്ത് 7, പറവൂറില്‍ മതപ്രബോധനം നടത്തിയവരെ RSS ആക്രമിച്ചത് അത് മുഖ്യമന്ത്രി സഭയില്‍ ന്യായീകരിച്ചത് ഇതേ സര്‍ക്കാരിന്റെ കാലത്ത് 8, അറുപതോളം അന്തേവാസികളെ പീഡിപ്പിച്ച ആര്‍എസ്എസ് ഘര്‍വാപസി കേന്ദ്രം ആഭ്യന്തര സാമൂഹികക്ഷേമ വകുപ്പുകളുടെ സംരക്ഷണയില്‍ പ്രവര്‍ത്തിച്ചത് ഇതേ സര്‍ക്കാറിന്റെ കാലത്ത്.9, വൈക്കത്ത് വീട്ടുതടങ്കലില്‍ ആയിരുന്ന ഹാദിയയെ പോലീസ് കാവലില്‍ ഞടടകാര്‍ ഉപദ്രവിച്ചത് ഇതേ സര്‍ക്കാറിന്റെ കാലത്ത് 10, ഇതാ ഇപ്പോള്‍ ,സ്‌കൂളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച ആര്‍എസ്എസ്‌കാരനായ അധ്യാപകന്‍ രണ്ട് മാസത്തോളം സര്‍വ്വസ്വതന്ത്രനായി വിഹരിച്ചത് ഈ സര്‍ക്കാറിന്റെ കാലത്ത്.(ഈ ലിസ്റ്റ് അപൂര്‍ണമാണെന്ന് അറിയാം, ഞാന്‍ നേരിട്ട് സൈബര്‍ സ്‌പേയ്‌സിലും പുറത്തും ഇടപെട്ടതില്‍, പെട്ടെന്ന് ഓര്‍മയില്‍ വന്നതില്‍ നിന്ന് ,പത്തെണ്ണം ഇവിടെ എഴുതിവെച്ചു എന്നു മാത്രം)

SHARE